തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ ഇന്ധന ടാങ്കർ തോട്ടിലേക്ക് മറിഞ്ഞു അപകടം. കിളിമാനൂരിലെ തട്ടത്തുമലയിൽ ഇന്ന് പുലർച്ചെ 2.30ഓടെയാണ് ടാങ്കർ തോട്ടിലേക്ക് മറിഞ്ഞത്. മഴയിൽ നിയന്ത്രണം വിട്ട് ലോറി തെന്നിമാറിയതാണെന്നാണ് വിവരം. കോട്ടയത്ത് നിന്നും 16-ാം മൈലിലെ ഭാരത് പെട്രോളിയത്തിന്റെ പമ്പിലേക്ക് പോകവെയാണ് അപകടം.

ഇതിനിടെ കിളിമാനൂർ തട്ടത്തുമലയിൽ വെച്ച് നിയന്ത്രണം വിട്ട് ഇന്ധന ടാങ്കർ ലോറി തോട്ടിലേക്ക് മറിയുകയായിരുന്നു. അപകടത്തെ തുടർന്ന് ഡ്രൈവറെയും ക്ലീനറെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ടാങ്കറിൽ നിന്നും ഇന്ധനം തോട്ടിലെ വെള്ളത്തിൽ കലർന്നിട്ടുണ്ട്. വലിയ ക്രെയിൻ എത്തിച്ച് ലോറി ഉയർത്താനാണ് നീക്കം. ഫയർഫോഴ്‌സ് ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.