- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുൻകൂട്ടി അറിയിക്കാതെ എയർ ഇന്ത്യ വിമാനം റദ്ദാക്കി
കൊണ്ടോട്ടി: മുൻകൂട്ടി അറിയിക്കാതെ എയർ ഇന്ത്യ വിമാനം റദ്ദാക്കിയതിനെ തുടർന്ന് ലണ്ടനിലേക്ക് പുറപ്പെടാൻ കരിപ്പൂരിലെത്തിയ കുടുംബം പ്രയാസത്തിലായി.
കോഴിക്കോട് വാണിമേൽ സ്വദേശി സാലിമും കുടുംബവുമാണ് പ്രയാസത്തിലായത്. ലണ്ടനിൽനിന്ന് അവധിക്ക് നാട്ടിലേക്കു വരാൻ ടിക്കറ്റെടുത്തപ്പോൾതന്നെ സാലിം മടക്കയാത്രയ്ക്കുള്ളതും എടുത്തിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂരിൽനിന്ന് ബെംഗളൂരു-ഡൽഹി-ഹീത്രൂ എന്നിങ്ങനെയായിരുന്നു മടക്കയാത്രയ്ക്ക് ടിക്കറ്റ്. ഇതുപ്രകാരം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ സാലിമും ഭാര്യ ജസ്ലയും അഞ്ചുവയസ്സുകാരൻ മകൻ സജ്വാനും കരിപ്പൂരിലെത്തി.
വിമാനത്താവളത്തിലെത്തിയതിനു ശേഷമാണ് എയർ ഇന്ത്യ വിമാനം ഇല്ലെന്ന് കമ്പനി സാലിമിനെ അറിയിച്ചത്. യാത്രയാക്കാനെത്തിയ കുടുംബാംഗങ്ങളുൾപ്പെടെ പ്രശ്‌നത്തിൽ ഇടപെട്ടതോടെ നെടുമ്പാശ്ശേരിയിൽനിന്ന് ടിക്കറ്റ് നൽകാമെന്ന് അധികൃതർ സമ്മതിച്ചു. കുടുംബത്തിന് താമസ, ഭക്ഷണ സൗകര്യവും ഒരുക്കാമെന്നും സമ്മതിച്ചു. നെടുമ്പാശ്ശേരിയിൽനിന്ന് മുംബൈയിലേക്കും തിങ്കളാഴ്ച രാവിലെ മുംബൈയിൽനിന്ന് ഹീത്രുവിലേക്കുമുള്ള ടിക്കറ്റ് കമ്പനി നൽകിയതിനുശേഷമാണ് പ്രതിഷേധം അവസാനിച്ചത്.