- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ടിക്കറ്റ് നൽകാതെ പണം വാങ്ങി; കെ.എസ്.ആർ.ടി.സി.ബസ് കണ്ടക്ടർ പിടിയിൽ
മറയൂർ: പത്തോളം യാത്രക്കാരിൽ നിന്നും ടിക്കറ്റ് നൽകാതെ പണം വാങ്ങിയ കെ.എസ്.ആർ.ടി.സി.ബസ് കണ്ടക്ടറെ വിജിലൻസ് പിടികൂടി. മൂന്നാർ-ഉദുമൽപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.ബസിന്റെ കണ്ടക്ടറാണ് വിജിലൻസിന്റെ പിടിയിലായത്. ടിക്കറ്റ് നൽകാതെ യാത്രക്കാരിൽനിന്ന് പണം വാങ്ങിയതിനാണ് കണ്ടക്ടർ കൊല്ലം സ്വദേശി പ്രമോദിനെ ഗതാഗതവകുപ്പ് മന്ത്രിയുടെ കീഴിലുള്ള വിജിലൻസ് സ്‌ക്വാഡ് പിടികൂടിയത്.
ഉദുമൽപേട്ടയിൽനിന്ന് ഞായറാഴ്ച പുലർച്ചെ 5.30-ന് മൂന്നാറിലേക്ക് സർവീസ് നടത്തിയ ബസിലെ കണ്ടക്ടറായിരുന്നു. തമിഴ്‌നാട് അതിർത്തിയായ ഒൻപതാറിനും ചിന്നാറിനുമിടയിൽ വിജിലൻസ് അംഗങ്ങൾ നടത്തിയ പരിശോധനയിലാണ് 10 പേർക്ക് ടിക്കറ്റ് നൽകാതെ പണംവാങ്ങിയതായി കണ്ടെത്തിയത്. കണക്കിൽ കവിഞ്ഞ പണവും ബാഗിൽ കണ്ടെത്തി.
Next Story