- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാലിന്യം ശേഖരിക്കാൻ എത്തിയപ്പോൾ ലഭിച്ച സ്വർണമാല തിരികെ ഏൽപിച്ചു ഹരിതകർമ്മസേന
ചേന്നൂർ: മാലിന്യം ശേഖരിക്കാൻ എത്തിയപ്പോൾ വീടിന്റെ മുറ്റത്തു നിന്നു ലഭിച്ച സ്വർണമാല ജോലിക്ക് പോയ വീട്ടുകാരെ വിളിച്ച് തിരികെ ഏൽപിച്ചു ചേന്നൂർ വാർഡിലെ ഹരിതകർമ സേന. മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മസേന അംഗങ്ങളായ ജാൻസി ജോസ് കനാരിയും ശാന്ത തങ്കപ്പൻ മാളിയേക്കലുമാണ് സത്യസന്ധതയുടെ മാതൃകയായത്.
ചേന്നൂർ അമ്പാട്ട് സാജുവിന്റെ പേരക്കുട്ടിയുടെ ഒന്നേകാൽ പവൻ സ്വർണമാലയാണു വീടിന്റെ മുറ്റത്തു നിന്നു ഇവർക്കു ലഭിച്ചത്. ഇവർ എത്തിയ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. മുക്കുപണ്ടമാണെന്ന ധാരണയിൽ മാലിന്യക്കവറുകളിൽ ഇടാൻ തുടങ്ങിയതാണ്. എന്നാൽ സംശയം തോന്നിയതിനെ തുടർന്നു അയൽവാസികളിൽ നിന്നു ഫോൺ നമ്പർ വാങ്ങി വീട്ടുകാരെ വിളിച്ചു വരുത്തി. തുടർന്നു മാല ഇവർക്കു കൈമാറി. ഹരിതസേന അംഗങ്ങളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിക്കുമെന്നു വാർഡ് അംഗം എം.എസ്.ആന്റണി, ഷീജ ജോസ് എന്നിവർ പറഞ്ഞു.