- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയുടെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ
പന്തല്ലൂർ: കുടുംബവഴക്കിനെത്തുടർന്ന് നീലഗിരിയിലെ പന്തല്ലൂരിൽ ഭർത്താവ് ഭാര്യയെ കഴുത്തറത്തുകൊല്ലാൻശ്രമിച്ചു. പന്തല്ലൂരിനടുത്ത കൊളപ്പള്ളി സ്‌കൂൾ റോഡ് പരിസരത്തെ ശോഭന(29)യെയാണ് കഴുത്തറത്തനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ശോഭനയുടെ ഭർത്താവ് ബാലകുമാറി(39)നെ ചേരമ്പാടി പൊലീസ് അറസ്റ്റുചെയ്തു.
ഊട്ടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ അതിതീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ് ശോഭന. വീട്ടിൽനിന്ന് ഇറങ്ങിയോടിയ ബാലകുമാറിനെ പിന്നീട് പൊലീസ് പിടികൂടി. ബന്ധുക്കളുടെ പരാതിയിൽ ചേരമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണംതുടങ്ങി.
Next Story