- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ
വയനാട്: കേണിച്ചിറയിൽ പിടിയിലായ തോൽപ്പെട്ടി 17 എന്ന കടുവയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ എന്ന് റിപ്പോർട്ട്. കടുവയുടെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. നിലവിൽ കാട്ടിലേക്ക് വിടാൻ കഴിയാത്ത സാഹചര്യമാണെന്ന് അധികൃതർ വിലയിരുത്തി. കേണിച്ചിറയിൽ മൂന്നുദിവസമായി വളർത്തുമൃഗങ്ങളെ കൊന്നിരുന്ന കടുവയാണ് കുടുങ്ങിയത്.
കൂടുതൽ പരിശോധനക്ക് കടുവയെ വിധേയനമാക്കും. ഇപ്പോൾ ഇരുളം വനംവകുപ്പ് കേന്ദ്രത്തിലാണ് കടുവയുള്ളത്. കടുവയെ മൃഗശാലയിലേക്ക് മാറ്റാൻ സാധ്യതയുണ്ട്. കടുവ ഞായറാഴ്ച രാത്രി 11ന് ആണ് കെണിയിൽ അകപ്പെട്ടത്. കിഴക്കേതിൽ സാബുവിന്റെ പറമ്പിൽ വനംവകുപ്പ് സ്ഥാപിച്ചകൂട്ടിൽ ആണ് കടുവ അകപ്പെട്ടത്. കടുവ കൂട്ടിലായത് നാട്ടുകാർക്ക് ആശ്വാസമാകുകയാണ്.
കഴിഞ്ഞദിവസം മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ ചത്തത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി ആയിരുന്നു ആക്രമണം. മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേൽ സാബുവിന്റെ പശുവിനെ കഴിഞ്ഞദിവസം കടുവ കൊന്നിരുന്നു. തുടർന്ന് കടുവയെ മയക്കുവെടിവയ്ക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരുന്നു.