- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
നീറ്റിലും കേസെടുത്ത് സിബിഐ
ന്യൂഡൽഹി : ദേശീയ ബിരുദ മെഡിക്കൽ പ്രവേശനപ്പരീക്ഷ (നീറ്റ് യു.ജി.-2024) ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പരാതിയിൽ സിബിഐ. കേസെടുത്തു. വഞ്ചന (ഐ.പി.സി. 420), ക്രിമിനൽ ഗൂഢാലോചന (ഐ.പി.സി. 120-ബി) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അജ്ഞാതരുടെപേരിൽ കേസെടുത്തത്.
പരീക്ഷാ നടത്തിപ്പും ഗൂഢാലോചനയുമായി ബന്ധപ്പെട്ട പൊതുപ്രവർത്തകരുടെ പങ്കിനെക്കുറിച്ചന്വേഷിക്കാനും സിബിഐ.യോട് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമം നടന്നെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) കേസെടുത്തേക്കും. കേസിൽ ഇതുവരെ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് സിബിഐ. അറിയിച്ചു. ഇതിനിടെ എൻ.ടി.എ.യുടെ വെബ്സൈറ്റുകളും പോർട്ടലുകളും ഹാക്ക് ചെയ്‌തെന്ന് സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചെങ്കിലും അധികൃതർ നിഷേധിച്ചു.
അതിനിടെ, യുജിസി. നെറ്റ് പരീക്ഷ ക്രമക്കേടിൽ ബിഹാറിൽ അന്വേഷണത്തിനെത്തിയ സിബിഐ. സംഘത്തെ ഒരുസംഘം ആക്രമിച്ചു. ശനിയാഴ്ച നവാഡയിലെ രജൗലിയിലാണ് ആക്രമണം. സംഭവത്തിൽ നാലുപേരെ അറസ്റ്റു ചെയ്തു. സിബിഐ. ഉദ്യോഗസ്ഥർ വ്യാജരാണെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.