- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജലജന്യ രോഗത്താൽ കുട്ടികൾക്ക് അസ്വാസ്ഥ്യം; ചൂരവിള സ്‌കൂളിന് രണ്ട് ദിവസം അവധി
ആലപ്പുഴ: ആലപ്പുഴ ചൂരവിള ഗവ എൽപി സ്‌കൂളിന് ജില്ലാ കളക്ടർ രണ്ടു ദിവസം അവധി പ്രഖ്യാപിച്ചു. സ്‌കൂളിലെ അദ്ധ്യാപകർക്കും കുട്ടികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനാലാണ് മുൻകരുതൽ എന്ന നിലയിൽ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സ്‌കൂളിന് 26/06/2026 വരെ അവധി ആയിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു. ജലജന്യ രോഗങ്ങൾ നേരിടാനുള്ള നടപടികൾ ആരംഭിച്ചതായും അധികൃതർ അറിയിച്ചു. സ്‌കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള ജലം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
Next Story