ലഖ്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയ്ക്ക് ചോർച്ചയെന്ന് റിപ്പോർട്ട്. മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസാണ് ഇക്കാര്യം ഉന്നയിച്ചിട്ടുള്ളതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇക്കൊല്ലം ജനുവരി 22-നാണ് അയോധ്യയിൽ പ്രതിഷ്ഠ നടന്നത്.

രാം ലല്ലയുടെ വിഗ്രഹം സ്ഥാപിച്ചിരിക്കുന്ന ശ്രീകോവിലിന്റെ മേൽക്കൂര ആദ്യ മഴയിൽ തന്നെ ചോരാൻ തുടങ്ങിയെന്ന് സത്യേന്ദ്രദാസ് പറഞ്ഞു. എന്ത് പോരായ്മയാണുണ്ടായതെന്ന് ശ്രദ്ധിക്കണം. ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ക്ഷേത്രത്തിൽനിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കാൻ മാർഗമില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. മഴ ശക്തി പ്രാപിക്കുകയാണെങ്കിൽ ക്ഷേത്രത്തിൽ ആരാധന നടത്താൻ ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.