തിരുവനന്തപുരം: കൊച്ചുവേളിയിൽ വൻ തീപ്പിടിത്തം. ഇൻഡസ്ട്രിയൽ ഫാക്ടറിക്ക് അടുത്ത് സൂര്യ പാക്സ് എന്ന പ്ലാസ്റ്റിക് ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്. അഗ്‌നിരക്ഷാസേനയുടെ എട്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടരുന്നു.

ഗോഡൗണിന് സമീപത്തായി പെട്രോൾ പമ്പ്, ടൈറ്റാനിയം ഫാക്ടറി എന്നിവ പ്രവർത്തിക്കുന്നുണ്ട്. പെട്രോൾ പമ്പിലേക്ക് തീ പടരാതിരിക്കാനാണ് നിലവിൽ അഗ്‌നിരക്ഷാസേന ശ്രമിക്കുന്നത്.