കോട്ടയം: ആരോഗ്യവകുപ്പിന്റെ ഇടുക്കി ജില്ലാ വിമുക്തി ഡീ-അഡിക്ഷൻ സെന്ററിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലായ് ഒൻപതിന് 11-ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിൽ (ആരോഗ്യം) അഭിമുഖം നടത്തും. രണ്ട് തസ്തികയ്ക്കും പ്രായം 45 വയസ് കവിയരുത്. സൈക്യാട്രിക് സോഷ്യൽ വർക്കറിന് സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിലാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ക്ലിനിക്കൽ സൈക്കോളജിയിൽ ആർ.സിഐ. രജിസ്ട്രേഷനോടു കൂടി എം.ഫിൽ/എം.എസ്.സി. ആണു യോഗ്യത. വിവരങ്ങൾക്ക്: 6238300252, 04862 233030.