- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിലെ നിയമസഭാ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് യൂത്ത് ലീഗ് നടത്തിയ മാർച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗം. ബാരിക്കേഡുകൾ തള്ളിനീക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെ മൂന്ന് തവണയാണ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിൽ വലിയ സംഘർഷം ഉണ്ടായി.
പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തോടുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് കെ.എസ്.യു. ആഹ്വാനംചെയ്ത വിദ്യാഭ്യാസ ബന്ദ് പുരോഗമിക്കുകയാണ്. സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കിൽ സമരമുഖത്തേക്ക് ഇറങ്ങുമെന്ന് എസ്എഫ്‌ഐയും നേരത്തേ അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി വിദ്യാർത്ഥി സംഘടനകളെ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്.
Next Story