തിരുവനന്തപുരം: ഇടുക്കി അടിമാലി കല്ലാറിലെ അങ്കണവാടി കെട്ടിടത്തിൽ നിന്നും വീണ് പരിക്കേറ്റ കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന് നിർദ്ദേശം നൽകി. അങ്കണവാടികളുടെ സുരക്ഷതിത്വം ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ വനിത ശിശുവികസ വകുപ്പ് ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി.