കോട്ടയം: ട്രെയിൻ യാത്രയ്ക്കിടെ വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയ പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. മധ്യപ്രദേശ് ബിൻന്ദ് സ്വദേശിയായ ഇന്ദ്രപാൽ സിംഗാണ് (40) പിടിയിലായത്. കോട്ടയം റെയിൽവേ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പുനൈ - കന്യാകുമാരി എക്സ്‌പ്രസിലായിരുന്നു സംഭവം.

ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വിദേശ വനിതയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. തുടർന്ന് ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ റെയിൽവെ പൊലീസ് പാൻട്രി ജീവനക്കാരനെ പിടികൂടുകയായിരുന്നു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.