- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കൊല്ലത്ത് കാറ്റിലും മഴയിലും മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്ക്
ഇടുക്കി: കനത്ത മഴയിലും കാറ്റിലും വിവിധ ജില്ലകളിൽ വ്യാപക നാശനഷ്ടം. കാറ്റിലും മഴയിലും കൊല്ലം എസ്.എൻ കോളേജ് ജംഗ്ഷനിൽ മരം ഒടിഞ്ഞ് വീണ് ഒരാൾക്ക് പരിക്കേറ്റു. ലോട്ടറി വില്പനക്കാരനായ രാജുവിനാണ് പരിക്കേറ്റത്. രാജുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്‌സ് എത്തി റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റി.
പത്തനംതിട്ട നാറാണംമൂഴി കുരുമ്പന്മൂഴി കോസ് വേ മുങ്ങി. കുരുമ്പന്മൂഴി നിവാസികൾക്ക് പമ്പയാറിന് കുറുകെ മറുകര എത്താനുള്ള മാർഗമാണ് കോസ് വേ. ഇതോടെ മറുകരയിലെത്താനുള്ളവർ ദുരിതത്തിലായി.
കൊച്ചി വടുതല റെയിൽവേ ഗേറ്റിന് സമീപം കാറിലേക്ക് മരം വീണു. യാത്രക്കാർക്ക് പരിക്കില്ല. റെയിൽവേ ഗേറ്റിൽ നിർത്തിയിട്ട കാറിലേക്കാണ് മരം വീണത്. ഡ്രൈവർ മാത്രമാണ് കാറിലുണ്ടായത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.അതിരപ്പിള്ളി തുമ്പൂർമുഴിയിൽ മുളംകൂട്ടം റോഡിലേക്ക് കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. മുളംകൂട്ടം മുറിച്ചുമാറ്റാൻ ശ്രമം തുടരുകയാണ്. രണ്ട് വശത്തും വാഹനങ്ങളുടെ നീണ്ട നിരയാണുള്ളത്.
കോഴിക്കോട് വിലങ്ങാട് ആരോഗ്യ ഉപകേന്ദ്രത്തിന്റെ മേൽക്കൂര മഴയിൽ തകർന്നു. കെട്ടിടം ഏറെ നാളായി അപകടാവസ്ഥയിലായിരുന്നു. സമീപത്തായി പുതിയ കെട്ടിടം പണി പണിതിട്ടുണ്ടെങ്കിലും പ്രവർത്തന തുടങ്ങിയിട്ടില്ല.മേഖലയിൽ ശക്തമായ മഴയുണ്ട്.