- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാറ്റിലും മഴയിലും കൃഷിനാശം; ചാത്തമംഗലത്ത് 500ഓളം വാഴകൾ ഒടിഞ്ഞുവീണു
കോഴിക്കോട്: ചാത്തമംഗലത്ത് കനത്ത കാറ്റിലും മഴയിലും അഞ്ഞൂറോളം വാഴകൾ ഒടിഞ്ഞുവീണു. ചാത്തമംഗലം പഞ്ചായത്തിലെ വെള്ളലശ്ശേരി വയലിലാണ് നേന്ത്രവാഴകൾ വ്യാപകമായി നശിച്ചത്. ഇവിടെ ഭൂമി പാട്ടത്തിനടുത്ത് കൃഷി ചെയുന്ന കർഷകനായ പൊന്നാക്കാതടത്തിൽ പ്രകാശനാണ് എറെ നഷ്ടമുണ്ടായത്. ഇദ്ദേഹത്തിന്റെ മാത്രം 500 ഓളം വാഴകളാണ് ഇവിടെ ഒടിഞ്ഞു വീണത്. ഒന്നര മാസത്തിനകം വിളവെടുക്കാൻ പാകമായ വാഴകളാണ് നശിച്ചുപോയത്. ബാങ്കുകളിൽ നിന്ന് വായ്പയെടുത്താണ് കൃഷി ഇറക്കിയതെന്നും എന്ത് ചെയ്യണമെന്ന് അറിയാത്ത സാഹചര്യമാണെന്നും പ്രകാശൻ പറയുന്നു.
Next Story