- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേവികുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
ഇടുക്കി: ശക്തമായ മഴ കണക്കിലെടുത്ത് ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ബുധനാഴ്ച 26-06-2024) അവധി പ്രഖ്യാപിച്ചു. മൂന്നാർ കോളനിയിൽ മണ്ണടിച്ചിൽ സാധ്യതയുള്ളതിനാൽ പ്രദേശത്തെ കുടുംബങ്ങളെ പഴയ മൂന്നാർ സിഎസ്‌ഐ ഹാളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്. ഇവിടെ താൽക്കാലിക ക്യാമ്പ് പ്രവർത്തനമാരംഭിച്ചു.
ആവശ്യമെങ്കിൽ കൂടുതൽ ഇടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മൂന്നാർ ഗ്യാപ്പ് റോഡിലൂടെയുള്ള യാത്ര നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് പൊലീസിന് കർശന നിർദ്ദേശം നൽകിയിരിക്കുകയാമ് ജില്ലാ കളക്ടർ. ഇടുക്കിയിൽ കനത്തമഴയാണ് പെയ്യുന്നത്. പലയിടത്തും മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്.
Next Story