- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭർത്താവ് നഗ്നചിത്രമെടുത്തു; മനംനൊന്ത് ഭാര്യ ജീവനൊടുക്കി
തിരുവനന്തപുരം: ഭർത്താവ് നഗ്‌ന ചിത്രമെടുത്ത് പ്രചരിപ്പിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. വിവാഹ മോചനം നേടിയതിന് പിന്നാലെയാണ് മുൻ ഭർത്താവ് വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ച് നഗ്ന ചിത്രങ്ങൾ പകർത്തിയതും പ്രചരിപ്പിച്ചതും. ഇതോടെ യുവതി വീട്ടിനുള്ളിൽ തൂങ്ങി മരിക്കുക ആയിരുന്നു. മൂന്ന് ദിവസം മുൻപാണ് ഇവർ വിവാഹ മോചിതയായത്.
മുൻ ഭർത്താവിന്റെ പീഡനത്തെ തുടർന്നാണ് ജീവനൊടുക്കുന്നതെന്ന് എഴുതിയ കുറിപ്പ് മുറിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മകൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ കേസിലും പ്രതിയാണ് മുൻ ഭർത്താവ്. കഴിഞ്ഞ ശനിയാഴ്ച കോടതിയിൽ നിന്ന് വിവാഹമോചനം ലഭിച്ച വീട്ടമ്മ മകളുമൊത്ത് ഒറ്റയ്ക്കായിരുന്നു മണികണ്‌ഠേശ്വരത്ത് താമസം. തിങ്കളാഴ്ച രാത്രിയോടെ വീട്ടിലെത്തിയ ഭർത്താവ് വീട്ടമ്മയെ ക്രൂരമായി മർദ്ദിക്കുകയും ശാരീരിക പീഡനത്തിന് ഇരയാക്കുകയും ചെയ്‌തെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.