മൂവാറ്റുപുഴ: ടെലിവിഷൻ ദേഹത്തേക്കു വീണ് ഒന്നര വയസ്സുള്ള ആൺകുഞ്ഞിന് ദാരുണാന്ത്യം. മൂവാറ്റുപുഴ പായിപ്ര പൂവത്തുംചുവട്ടിൽ അനസിന്റെയും നൂഫിയയുടെയും മകൻ അബ്ദുൾ സമദ് ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 9.30-ഓടെയാണ് സംഭവം. ഓടിനടക്കുന്ന കുട്ടി ടി.വി. സ്റ്റാൻഡിൽ പിടിച്ച് കളിക്കുന്നതിനിടെ, പഴയ മോഡലിലുള്ള ടി.വി. ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ കോലഞ്ചേരി മെഡിക്കൽ കോളേജിലും തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. സഹോദരങ്ങൾ: ഫാത്തിമ, ഐഷ, ഇബ്രാഹിം.