- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യപിച്ച് അപകടകരമായ രീതിയിൽ കാറോടിച്ച സംഭവം: ലൈസൻസ് റദ്ദാക്കി
പീരുമേട്: ദേശീയപാതയിലൂടെ മദ്യപിച്ച് അപകടകരമായ രീതിയിൽ കാറോടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. കുമളി വലിയകണ്ടം ഞാലിയിൽ ഷിജിൻ ഷാജി(31) യുടെ ലൈസൻസാണ് പതിനഞ്ച് മാസത്തേക്ക് റദ്ദാക്കിയത്. ഇയാൾ കുമളിയിൽ ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരനാണ്.
കഴിഞ്ഞ ചൊവാഴ്ച കൊട്ടാരക്കര- ദിണ്ടിഗൽ ദേശീയപാതയിൽ മുപ്പത്തിയഞ്ചാം മൈലിൽവച്ചാണ് സംഭവം. മുണ്ടക്കയം ഭാഗത്തുനിന്നും കുമളി ഭാഗത്തേക്ക് ഷിജിൻ ഷാജി ഓടിച്ച കാർ, മറ്റുള്ള വാഹനങ്ങളിലേക്കും റോഡരുകിലേക്കും ഇടിച്ചുകയറുന്ന രീതിയിൽ എത്തുകയായിരുന്നു. പലതവണ നിയന്ത്രണംവിട്ട കാർ റോഡിൽനിന്നും വെളിയിലേക്ക് പോയെങ്കിലും ഭാഗ്യംകൊണ്ട് വലിയ അപകടമുണ്ടായില്ല. പിന്നാലെ എത്തിയ വാഹനത്തിലെ യാത്രക്കാർ ഇതിന്റെ വിഡിയോ ചിത്രീകരിച്ചിരുന്നു.
പെരുവന്താനം പൊലീസ് ഇയാളെ കൊടികുത്തിയിൽനിന്നും പിടികൂടി. കാർ റോഡരികിൽ നിർത്തിയ നിലയിലായിരുന്നു. ഇയാൾ മദ്യപിച്ചാണ് വാഹനമോടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. വണ്ടിപ്പെരിയാർ ജോയിന്റ് ആർ.ടി.ഒ. ഇൻ ചാർജ് സി.ഡി.അരുണിന്റെ നേതൃത്വത്തിലായിരുന്നു നടപടി.