- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോറിക്കടിയിൽ പെട്ട് മകന്റെ കൺമുൻപിൽ അമ്മയ്ക്കു ദാരുണാന്ത്യം
തൃശൂർ: സ്‌കൂട്ടറിൽ ഇടിച്ച ലോറിക്കടിയിലേക്ക് വീണ് വീട്ടമ്മ മരിച്ചു അങ്കമാലി കിടങ്ങൂർ വേങ്ങൂർ മടത്തിപ്പറമ്പിൽ ഷാജുവിന്റെ ഭാര്യ ഷിജിയാണു (44) മരിച്ചത്. മകന്റെ കൺമുൻപിൽ വച്ചാണ് സ്‌കൂട്ടർ യാത്രികയായ അമ്മ അതിദാരുണമായി മരിച്ചത്. മകൻ രാഹുലിനെ (22) പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പകൽ 11.40നായിരുന്നു അപകടം.
നേരത്തെ മറ്റൊരു അപകടത്തിൽ പരുക്കേറ്റിരുന്ന രാഹുലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോകുംവഴിയാണ് അപകടം. ഷിജിയാണു സ്‌കൂട്ടർ ഓടിച്ചിരുന്നത്. രാഹുലിനെ ചാലക്കുടിയിലെ സെന്റ് ജയിംസ് ആശുപത്രിയിലെ ഡോക്ടറെ കാണിക്കാനായി കൊണ്ടുപോകുമ്പോഴാണ് അപകടം. റോഡിന്റെ അരികു ചേർന്നു പോകുകയായിരുന്ന സ്‌കൂട്ടറിൽ ലോറി തട്ടുകയും റോഡിലേക്കു മറിഞ്ഞു വീണ അമ്മയെയും മകനെയും ലോറി കുറച്ചു ദൂരം വലിച്ചിഴച്ചു കൊണ്ടു പോകുകയും ചെയ്തു. തുടർന്നു ലോറിയുടെ പിൻചക്രങ്ങൾ ഷിജിയുടെ ദേഹത്തു കൂടി കയറിയിറങ്ങുക ആയിരുന്നു.
രക്തത്തിൽ കുളിച്ചു കിടന്ന ഇവരെ നാട്ടുകാർ കറുകുറ്റി അപ്പോളോ അഡ്ലക്‌സ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും ഷിജി മരിച്ചിരുന്നു. അമ്പലമുകളിൽ സിമന്റ് മിക്‌സ് എത്തിച്ചു കോയമ്പത്തൂരിലേക്കു മടങ്ങുകയായിരുന്ന വലിയ ബൾക്കർ ലോറിയാണു സ്‌കൂട്ടറിൽ ഇടിച്ചത്. ഷിജിയുടെ മൃതദേഹം ചാലക്കുടി ഗവ. താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ഇന്നു ബന്ധുക്കൾക്കു കൈമാറും.
അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനു ലോറി ഡ്രൈവർ ചേലക്കര സ്വദേശി വിജേഷിനെ (45) കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. അങ്കമാലിയിലെ ഇൻഷുറൻസ് ഏജന്റിന്റെ ഓഫിസിൽ ജീവനക്കാരിയായിരുന്നു ഷിജി. സംസ്‌കാരം ഇന്നു 3.30നു കിടങ്ങൂർ എസ്എൻഡിപി ശ്മശാനത്തിൽ. മറ്റൊരു മകൻ: അതുൽ.