- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്രസാ അദ്ധ്യാപകന് 29 വർഷം തടവും രണ്ടരലക്ഷംരൂപ പിഴയും
ചേർത്തല: മദ്രസയിലെ പഠിതാവിനു നേരേ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ അദ്ധ്യാപകന് 29 വർഷം തടവും രണ്ടരലക്ഷംരൂപ പിഴയും ശിക്ഷ. അരൂക്കുറ്റി വടുതല ചക്കാലനികർത്ത് വീട്ടിൽ മുഹമ്മദിനെ (58) ആണ് ചേർത്തല പ്രത്യേക അതിവേഗ പോക്‌സോ കോടതി ശിക്ഷിച്ചത്. പ്രതി 2022 ഡിസംബർ മുതൽ ഒരുമാസത്തോളം ലൈംഗികാതിക്രമം നടത്തിയെന്നാണു കേസ്. വിവിധവകുപ്പുകളിലുള്ള ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.
അരൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ സാബുവാണ് കേസ് രജിസ്റ്റർചെയ്തത്. സബ് ഇൻസ്പെക്ടർമാരായ ഹാരോൾഡ് ജോർജ്, കെ.പി.അനിൽകുമാർ എന്നിവർ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യൽ പ്രോസിക്യൂട്ടർ ടി. ബീനാ കാർത്തികേയൻ, വി.എൽ. ഭാഗ്യലക്ഷ്മി എന്നിവർ ഹാജരായി.
Next Story