കേരളബാങ്കിന്റെ ഭവനവായ്പപ്പരിധി 30 ലക്ഷത്തിൽനിന്ന് 75 ലക്ഷമാക്കി ഉയർത്തി. അർബൻ ബാങ്കുകൾക്കടക്കം ബാധകമാകുംവിധം റിസർവ് ബാങ്ക് നടപ്പാക്കിയ പുതിയവ്യവസ്ഥ അനുസരിച്ചാണ് മാറ്റം. നബാർഡിന്റെ പരിശോധനയിൽ കേരളബാങ്കിന്റെ റാങ്ക് ബി-യിൽനിന്ന് സി-യായി കുറച്ചപ്പോൾ വ്യക്തിഗതവായ്പപ്പരിധി 25 ലക്ഷമാക്കി വെട്ടിക്കുറച്ചിരുന്നു.