- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലിചെയ്യാൻ മടി; അഞ്ച് അദ്ധ്യാപകരെ സ്ഥലം മാറ്റി
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി ഗവ.എച്ച്.എസ്.എസ്. സ്‌കൂളിലെ അഞ്ച് അദ്ധ്യാപകരെ സ്ഥലം മാറ്റി. ജോലിചെയ്യാൻ മടിയാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ഈ അദ്ധ്യാപകർക്കെതിരേ ഹൈസ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും മൊഴി നൽകിയിരുന്നു. പി.ടി.എ.യും ഇതിനെ അനുകൂലിച്ചു.
ക്ലാസുകൾ എടുക്കുന്നില്ല, പ്രിൻസിപ്പലിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ല, കൃത്യസമയത്ത് സ്‌കൂളിലെത്തുന്നില്ല തുടങ്ങിയ പ്രശ്‌നങ്ങൾക്കാണ് നടപടി. അഞ്ചുപേർക്കുമെതിരേ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും ഒരുപോലെ മൊഴി നൽകിയതോടെ അന്വേഷിക്കാൻ കോട്ടയം ആർ.ഡി.ഡി. എത്തിയിരുന്നു.
അതേസമയം, സ്റ്റാഫ് റൂമിൽ ക്യാമറ വെക്കുന്നത് സംബന്ധിച്ച് വനിതാ കമ്മിഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് സംഭവമെന്നും സ്ഥലം മാറ്റത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ധ്യാപകരിലൊരാൾ പറഞ്ഞു.
Next Story