- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 20 പവനും 10,000 രൂപയും കവർന്നു;
കാസർഗോഡ്: നീലേശ്വരത്ത് പട്ടാപ്പകൽ വീട് കുത്തിതുറന്ന് സ്വർണ്ണവും പണവും കവർന്നു. ഓട്ടോറിക്ഷാ ഡ്രൈവേർസ് യൂണിയൻ നീലേശ്വരം ഏരിയാ സെക്രട്ടറി ഒ.വി രവീന്ദ്രന്റെ വീട്ടിൽ വ്യാഴാഴ്ചയാണ് കവർച്ച നടന്നത്. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ മോഷ്ടാവ് 20 പവൻ സ്വർണ്ണവും 10,000 രൂപയുമാണ് കൈക്കലാക്കിയത്. എന്നാൽ പ്രതിയുടെ വ്യക്തമായ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെ മണിക്കൂറുകൾക്കകം മോഷ്ടാവിനെ പൊലീസ് പിടികൂടി.
കൊട്ടാരക്കര എഴുക്കോൺ ഇടക്കിടം സ്വദേശി അഭിരാജാണ് അറസ്റ്റിലായത്. സിസിടിവി ദൃശ്യങ്ങളാണ് വളരെ വേഗത്തിൽ പ്രതിയിലേക്ക് എത്താൻ പൊലീസിന് സഹായകമായത്. പ്രതിയിൽ നിന്നും സ്വർണവും പണവും പൊലീസ് കണ്ടെടുത്തു. തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പ് ആസ്ഥാനത്ത് ജോലി ചെയ്യുന്ന, രവീന്ദ്രന്റെ മകൾ ആര്യയുടേതായിരുന്നു സ്വർണം.
കോഴിക്കോട്ട് നിന്നാണ് നീലേശ്വരം പൊലീസ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കിട്ടിയതാണ് പ്രതിയെ മണിക്കൂറുകൾക്കകം പിടികൂടാൻ പൊലീസിനെ സഹായിച്ചത്. കൊല്ലം, കൊട്ടാരക്കര സ്വദേശി അഭിരാജിനെയാണ് നീലേശ്വരം പൊലീസ് പിന്തുടർന്ന് പിടികൂടിയത്. മോഷ്ടിച്ച സുർണ്ണവും പണവും ഇയാളിൽ നിന്നും പൊലീസ് കണ്ടെടുക്കുകയും ചെയ്തു.