യു.പി: ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയ്ക്കിടെ മതിൽ തകർന്നുവീണ് മൂന്ന് കുട്ടികൾ മരിച്ചു. പരിക്കേറ്റ അഞ്ച് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്രേറ്റർ നോയിഡയിലെ സൂരജ്പുരിൽ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം. നിർമ്മാണത്തിലിരുന്ന മതിലിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തിൽപ്പെട്ട എട്ട് കുട്ടികളുടെ മുകളിലേക്ക് മതിൽ ഇടിഞ്ഞുവീഴുക ആയിരുന്നു.

പൊലീസും ബന്ധുക്കളും ചേർന്ന് ഇവരെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ അഞ്ച് അഞ്ച് കുട്ടികൾ ചികിത്സയിലാണ്. പ്രദേശത്ത് വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത മഴ പെയ്തിരുന്നു. രാത്രിയോടെയാണ് അപകടം.