ആലപ്പുഴ: അര്‍ത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ച മൂന്ന് പേര്‍ പിടിയില്‍. ചേന്നത്തറവീട് ആഷ്വവിന്റെ വീട്ടില്‍ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതികളാണ് പിടിയില്‍. മാവേലിക്കര കുറുത്തിക്കാട് ഷൈജു ഭവനത്തില്‍ ആഷിഷ് (22), ചേര്‍ത്തല തെക്ക് പഞ്ചായത്ത് അറയ്ക്കല്‍ വീട്ടില്‍ അശ്വിന്‍ (18), ചേര്‍ത്തല തെക്ക് പഞ്ചായത്ത് വാലേചിറയില്‍ ശ്രീകുട്ടന്‍ (18) എന്നിവരാണ് അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്.

അര്‍ത്തുങ്കല്‍ എസ്എച്ച്ഒ പിജി മധു, സീനിയര്‍ സി പി ഒ മാരായ ബൈജു കെ ആര്‍, സേവ്യര്‍ കെ ജെ, ഗിരീഷ്, പ്രവീഷ്, അനൂപ്, ജിതിന്‍, അരുണ്‍ എന്നിവര്‍ അടങ്ങുന്ന പ്രത്യേക സംഘം ചേര്‍ത്തലയിലും മാവേലിക്കരയില്‍ നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.