കൊച്ചി: കാലടിയില്‍ തടിയുമായി വന്ന ലോറി അപകടത്തില്‍പ്പെട്ട് ഒരു വശത്തേക്ക് ചരിഞ്ഞു. അപകടത്തില്‍ ലോറിയുടെ ടയര്‍ ഊരിത്തെറിച്ച് സമീപത്തുണ്ടായിരുന്ന എടിഎം സെന്ററിന്റെ വാതില്‍ തകര്‍ത്തു. പുലര്‍ച്ചെ അഞ്ച് മണിയോടുകൂടിയായിരുന്നു അപകടം. പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അങ്കമാലിയില്‍ അപകടത്തില്‍പ്പെട്ടത്. ഇതോടെ റോഡില്‍ ഗതാഗതകുരുക്ക് ഉണ്ടായി.