- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂര്‍ വിമാനതാവള ആക്ഷന്‍ കമ്മിറ്റി സമരപന്തലില്‍ നിന്നും എംഎല്‍എയുടെ സഹോദരനെ കുത്തി പരുക്കേല്‍പ്പിച്ചു; പ്രതി പിടിയില്‍
സംഭവത്തില്‍ മട്ടന്നൂര്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
കണ്ണൂര്‍ : കണ്ണൂര്‍അന്താരാഷ്ട്ര വിമാനതാവളആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ജോസഫിന് നേരെ സമരപന്തലില്‍ കയറിഅക്രമം നടത്തിയ പ്രതി പിടിയില്‍. കത്തി കൊണ്ടുള്ള വീശല്‍ തടയുന്നതിനിടെ ഇരിക്കൂര്‍ മണ്ഡലം എം.എല്‍.എ സജീവ് ജോസഫിന്റെ സഹോദരന്‍ രാജീവ് ജോസഫിന് കൈക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച്ചരാവിലെ 10.45നാണ് സംഭവം. നിരാഹാര പന്തലില്‍ അതിക്രമിച്ച് കയറിയ മട്ടന്നൂര്‍ വായാന്തോട് സ്വദേശി സമരപന്തലില്‍ ഇരിക്കുകയായിരുന്ന രാജീവ് ജോസഫിനെതിരെ കത്തി വീശികൈയില്‍ മുറിവേല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ അക്രമിയെ ഉടന്‍പിടിച്ചു മാറ്റിയതിനാല്‍ രാജീവ് ജോസഫ് തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പ്രതിയെ മട്ടന്നൂര്‍ പൊലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അക്രമ വിവരമറിഞ്ഞ് നിരവധി നേതാക്കള്‍ സ്ഥലത്തെത്തി.
സംഭവത്തില്‍ മട്ടന്നൂര്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി മട്ടന്നൂര്‍ വായാന്തോടില്‍ കണ്ണൂര്‍ വിമാനതാവളത്തിന് പോയന്റ് ഓഫ് കോള്‍ പദവി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജീവ് ജോസഫിന്റെ നേതൃത്വത്തില്‍ സമരം നടത്തിവരികയാണ്. ഇതിനിടെയാണ് ഇദ്ദേഹത്തെ കത്തി വീശി അക്രമിച്ചത്. ഇതു തടയാന്‍ ശ്രമിക്കുന്നതിനിടെ രാജീവ് ജോസഫിന് കൈക്ക് പോറലേറ്റിട്ടുണ്ട്.മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹം പിന്നീട് ചികിത്സ തേടി. ഇരിക്കൂര്‍ മണ്ഡലം എം.എല്‍. എ സജീവ് ജോസഫിന്റെ സഹോദരനാണ് രാജീവ് ജോസഫ്.
ഏറെക്കാലം ഡല്‍ഹി പി.സി.സിയുടെ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്ന ഇദ്ദേഹം അടുത്ത കാലത്താണ് നാട്ടിലെത്തിയത്. കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും വിദേശ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വിവിധ സംഘടനകളുമായി ചേര്‍ന്ന് സമരം നടത്തിവരുന്നത്.