കണ്ണൂര്‍:മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പള്ളിപ്പറമ്പ് പള്ളിന്റവിടെ മര്‍വ ഹൗസിലെ പി യൂസഫ് (60) ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് മരണമടഞ്ഞു ചൊവ്വാഴ്ച്ചരാവിലെ പള്ളിപ്പറമ്പിലെ പള്ളിയത്ത് വച്ചായിരുന്നു അപകടം. ചെക്കിക്കുളത്ത് മത്സ്യം വാങ്ങാന്‍ പോയി മടങ്ങി ബൈക്കില്‍ വരവെയായിരുന്നു അപകടം സംഭവിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മുംതാസാണ് ഭാര്യ. ഫൈറൂസ്, ഫര്‍ഹാദ്, ഹഫ എന്നിവര്‍ മക്കളാണ്.കബറടക്കം പിന്നീട് നടക്കും.