- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വര്‍ണം വാങ്ങാനെന്ന വ്യാജേനയെത്തി വള മോഷണം: സ്ത്രീ അറസ്റ്റില്‍; പിടിയിലായത് കല്‍കൂന്തല്‍ പച്ചടി ചിറക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ബിന്‍സി
റാന്നി ഇട്ടിയപ്പാറയിലെ ജോസ്‌കോസ് ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് മോഷണം നടന്നത്
റാന്നി: സ്വര്‍ണം വാങ്ങാനെന്ന വ്യാജേനെയെത്തി ജ്വല്ലറിയില്‍ നിന്നും ഒരുഗ്രാം തൂക്കമുള്ള വള മോഷ്ടിച്ചുകടന്ന സ്ത്രീയെ പോലീസ് പിടികൂടി. ഇടുക്കി കല്‍കൂന്തല്‍ പച്ചടി ചിറക്കല്‍ വീട്ടില്‍ ബെന്നിയുടെ ഭാര്യ ബിന്‍സി (46)യാണ് അറസ്റ്റിലായത്. റാന്നി ഇട്ടിയപ്പാറയിലെ ജോസ്‌കോസ് ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെയാണ് മോഷണം നടന്നത്. ഉദ്ദേശം 8000 രൂപ വിലവരുന്ന വളയാണ് ഇവര്‍ മോഷ്ടിച്ച് സ്ഥലം വിട്ടത്.
കടയുടമ ജോസഫ് ഫ്രാന്‍സിസിന്റെ പരാതിയെ തുടര്‍ന്ന് എസ് ഐ കെ ജി കൃഷ്ണകുമാര്‍ കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഇതിനിടെ, മോഷണം നടത്തിയെന്ന് സംശയിക്കുന്ന സ്ത്രീയെ കടയിലെ ജീവനക്കാരും മറ്റും ചേര്‍ന്ന് തടഞ്ഞു വച്ചിരിക്കുന്നു എന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍, വനിതാ പോലീസ് ഉള്‍പ്പെടുന്ന സംഘം അവിടെ എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരെ വിശദമായി ചോദ്യം ചെയ്യുകയും, ദേഹപരിശോധനയില്‍ കൈയിലെ ബാഗില്‍ നിന്നും വള കണ്ടെടുക്കുകയും ചെയ്തു. പിന്നീട് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. കുറ്റസമ്മതമൊഴിയെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.