- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന്; ചെറുതോണി പാലവും ബോഡിമേട്ട് റോഡും ഇന്നു തുറക്കും; മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്രമന്ത്രിമാർക്കൊപ്പം പങ്കെടുക്കും
കാസർകോട്: സംസ്ഥാനത്ത് നിർമ്മാണം ആരംഭിക്കുന്നതും പൂർത്തീകരിക്കുന്നതുമായ ദേശീയപാത പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് നാലിന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് ഉദ്ഘാടനം നിർവഹിക്കുന്നത്. ഭാരത് പരിയോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമ്മാണപ്രവർത്തനങ്ങൾ.
നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കാസർകോട് താളിപ്പടപ്പ് മൈതാനത്തിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ഡോ.വി കെ സിങ്, വി. മുരളീധരൻ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് എന്നിവരും പങ്കെടുക്കും.
സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയമായ ചെറുതോണി പാലത്തിന്റെയും മൂന്നാർ ബോഡിമേട്ട് റോഡിന്റെയും ഉദ്ഘാടനവും ഇന്ന് നടക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാണ് രണ്ടും ഉദ്ഘാടനം ചെയ്യുന്നത്. 40 മീറ്റർ ഉയരത്തിൽ മൂന്നു സ്പാനുകളിലായി നിർമ്മിച്ച ചെറുതോണി പാലത്തിന് 120 മീറ്റർ നീളമുണ്ട്. നിർമ്മാണ ചെലവ് 20 കോടിയാണ്.
കൊച്ചി -ധനുഷ്‌കോടി ദേശീയ പാതയുടെ ഭാഗമായ മുന്നാർ മുതൽ ബോഡിമേട്ടുവരെ 42 കിലോമീറ്ററാണ് പുതിയ റോഡ് നിർമ്മിച്ചിരിക്കുന്നത്. റോഡ് നിർമ്മാണത്തിന് 382 കോടി രുപയാണ് ചെലവായത്. ചെറുതോണി പാലവും മുന്നാർ ബോഡിമേട്ട് റോഡിനുമൊപ്പം വണ്ടിപെരിയാർ പാലത്തിന്റെ ഉദ്ഘാടനവും ഇന്നു നടക്കും.
മറുനാടന് മലയാളി ബ്യൂറോ