- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിയാദ്: സൗദി അറേബ്യയിൽ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീണ മലയാളി യുവാവ് ആശുപത്രിയിൽ മരിച്ചു. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ലുലു ഹൈപ്പർമാർക്കറ്റ് റോയൽ കമ്മീഷൻ ബ്രാഞ്ചിന്റെ മാനേജരായ എറണാകുളം പള്ളുരുത്തി നമ്പ്യാമ്പുറം കണ്ടത്തിപ്പറമ്പിൽ അജീഷ് (29) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നെഞ്ചു വേദനയെ തുടർന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഹബീബ്, മാതാവ്: സാജിദ, ഭാര്യ: സുഹാന.
Next Story