കണ്ണൂർ: അടുത്ത വർഷം വീടുപണി പൂർത്തിയാക്കി കുടുംബജീവിതം തുടങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കി നിതിൻ യാത്രയായി. കുവൈത്ത് ദുരന്തത്തിൽ മരിച്ച നിതിന്റെ വിയോഗം നാടിന്റെ ദുഃഖമായി. 5 വർഷമായി കുവൈത്തിൽ കമ്പനി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു നിതിൻ. വയക്കര ചേട്ടൂർകാവിനു സമീപം നിർമ്മിക്കുന്ന വീടിന്റെ തറ പൂർത്തീകരിച്ചു.

അടുത്ത വർഷം വീടുപണി പൂർത്തിയാക്കി കുടുംബജീവിതം തുടങ്ങുവാനുള്ള ആഗ്രഹം നിതിൻ സഹപ്രവർത്തകരുമായി പങ്കുവച്ചിരുന്നു. നിതിന്റെ അമ്മ ചെന്തല ഇന്ദിര കാൻസർ ബാധിച്ചു മരിച്ചിരുന്നു. അച്ഛൻ കൂത്തൂർ ലക്ഷ്മണൻ ചെറുപുഴ സെന്റ് ജോസഫ്സ് സ്‌കൂളിലെ ബസ് ഡ്രൈവറാണ്. സഹോദരൻ ജിതിൻ സ്വകാര്യ ബസ് കണ്ടക്ടർ.