- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തെറ്റായ വാർത്തയ്ക്കെതിരെ നിയമ നടപടിയെന്ന് നൂഹ് ഐഎഎസ്
തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിലല്ല താൻ ദീർഘകാല അവധി എടുത്തതെന്ന വിശദീകരണവുമായി ടൂറിസം ഡയറക്ടർ പി.ബി.നൂഹ്. മന്ത്രിയുമായോ വകുപ്പുമായോ ഭിന്നതയില്ല. വിഷയത്തിൽ താൻ പങ്കെടുത്ത ഒരു യോഗവും നടന്നിട്ടില്ല. അപകീർത്തി പരാമർശങ്ങളിൽ നിയമ നടപടി ആലോചിക്കുന്നുണ്ടെന്നും നൂഹ് പറഞ്ഞു.
എക്സൈസ് വകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പ് മദ്യനയത്തിലെ മാറ്റങ്ങൾ സംബന്ധിച്ച് യോഗത്തിൽ ചർച്ച നടത്തിയത് വിവാദമായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് മൂന്നു മാസത്തെ അവധിയെന്ന്, അവധി അപേക്ഷ അനുവദിച്ച ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെടിഡിസി എംഡി ശിഖാ സുരേന്ദ്രനാണ് പകരം ചുമതല. ഏപ്രിൽ 22-നാണ് നൂഹ് അവധിക്ക് അപേക്ഷിച്ചത്. മെയ് മൂന്നിന് അവധി അനുവദിച്ചു.
Next Story