- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE

X
കുഴഞ്ഞു വീണു,
തിരൂർ: എൻഎസ്എസ് സപ്തദിന ക്യാമ്പിനിടെ യുവ അദ്ധ്യാപകൻ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കൽ ബാലകൃഷ്ണ പണിക്കരുടെ മകൻ ടി കെ സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡൻഷ്യൽ ഹയർസെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകനാണ്.
സ്‌കൂളിലെ എൻഎസ്എസ് ക്യാമ്പ് മാവണ്ടിയൂർ സ്‌കൂളിലാണ് നടന്നിരുന്നത്. വെള്ളി രാവിലെ ക്യാമ്പ് ആരംഭിക്കുന്നതിനു മുൻപ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുധീഷ് ജ്യോത്സ്യനായും പ്രവർത്തിക്കുന്നുണ്ട്. അമ്മ :പങ്കജം, ഭാര്യ: ദീപ. മക്കൾ: ദർശിത് കൃഷ്ണ, അദ്വിക. സംസ്‌കാരം ശനി രാവിലെ 9 ന്.
Next Story

