- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി സ്വദേശിയായ യുവാവ് ബെംഗളുരുവിൽ മരിച്ച നിലയിൽ; മരണമടഞ്ഞത് സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ജീവനക്കാരനായ അശ്വന്ത്
കണ്ണൂർ: ബെംഗളൂരു ബൊമ്മനഹള്ളിയിലെ സ്വകാര്യ ഇലക്ട്രോണിക്ക്‌സ് കമ്പനി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരിയിലെ ചൊക്ലിക്ക് സമീപം മേക്കുന്ന് ചേറ്റുകുഴിയിൽ ചന്ദ്രൻ ആനന്ദവല്ലി ദമ്പതികളുടെ മകൻ അശ്വന്തിനെയാണ് ഇന്ന് ഉച്ചയോടെ എച്ച് എസ് ആർ ലേഔട്ടിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
എട്ട് മാസത്തോളമായി അശ്വന്ത് ബെംഗളൂരുവിലെ സ്വകാര്യ ഇലക്ട്രോണിക് കമ്പനിയിലെ ജീവനക്കാരൻ ആയിരുന്നു. മൃതദേഹം സെന്റ് ജോൺസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. വിവരം അറിഞ്ഞ ബന്ധുക്കൾ നാട്ടിൽ നിന്നും ബെംഗളൂരുവിലേക്ക് പുറപ്പെട്ടിട്ടുണ്ട്. നാളെ പോസ്റ്റ്‌മോർട്ടം നടപടി പൂർത്തിയാക്കിയ ശേഷം നാട്ടിലേക്ക് തിരിക്കും.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്
Next Story