- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിണറ്റിൽ വീണു റബർ ടാപ്പിങ് തൊഴിലാളി മരിച്ചു; രാവിലെ റബ്ബർ വെട്ടാൻ പോയ ജോണിയെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കിണറ്റിൽ കണ്ടെത്തി
വണ്ടമറ്റം: കിണറ്റിൽ വീണു റബർ ടാപ്പിങ് തൊഴിലാളി മരിച്ചു. കോടിക്കുളം തെക്കേക്കര ജോണി(73) ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ റബ്ബർ വെട്ടാൻ വീട്ടിൽ നിന്ന് പോയ ജോണിയെ 10.30യായിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 35 അടി താഴ്ചയും 15 അടി വെള്ളവും ഉള്ളതാണ് കിണർ. ജോണിയുടെ ചെരിപ്പ് കിണറിന്റെ കരയിൽ കണ്ടതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കാളിയർ എസ്ഐ കണ്ണദാസിന്റെ നേതൃത്വത്തിൽ പൊലീസ് നടപടികൾ പൂർത്തിയാക്കി മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. തൊടുപുഴ അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ അബ്ദുൾ സലാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം പുറത്തെടുത്തത്.
എലുവാലിങ്കൽ ബേബിയുടെ ഉടമസ്ഥതയിലുള്ളതാണ് റബ്ബർ തോട്ടം. ഭാര്യ: അന്നക്കുട്ടി, കലൂർ പിണക്കാട്ട് കുടുംബാംഗം. മക്കൾ: ബിൻസ്, ബിനിത, ബിബിൻ. മരുമക്കൾ: ലിനി, അമ്മു, സജി.
മറുനാടന് മലയാളി ലേഖകന്.