ദുബായ്: മലയാളി യുഎഇയിൽ മരിച്ചു. കായംകുളം കറ്റാനം വരിക്കോലിത്തറയിൽ സാന്തോം വീട്ടിൽ വർഗീസ്-മോളി ദമ്പതികളുടെ മകൻ റെക്സ് വർഗീസ് (43) ആണ് ദുബൈയിൽ മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചത്.

മഷ്രിഖ് ബാങ്ക് ദുബൈ മുറാഖാബാദ് ശാഖയിൽ ഇൻഷുറൻസ് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: സാറ (എറണാകുളം വാഴക്കാല കെ.എം.എം കോളജ് അദ്ധ്യാപിക), മക്കൾ: റയാൻ, റൂബൻ.