പമ്പ: ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കർണാടക സ്വദേശിയായ സന്ദീപ് (36) എന്നയാളാണ് മരിച്ചത്. നീലിമലയിൽ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ താഴെ പമ്പയിൽ എത്തിച്ചെങ്കിലും അപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു.

കർണാടകത്തിൽ നിന്ന് സംഘമായി എത്തിയ തീർത്ഥാടകരിൽ ഒരാളാണ് മരിച്ച സന്ദീപ്. നീലിമല കയറുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. പമ്പ പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്. വൈകാതെ തന്നെ നടപടികൾ തീർത്ത് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.