- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലശേരി നഗരസഭാ മുൻകൗൺസിലർ ടി.കെ പ്രേമൻ മരിച്ചു
കണ്ണൂർ: വാഹനാപകടത്തിൽ പരുക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സി.പി. എം തലശേരി നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും മുൻ തലശ്ശേരി നഗരസഭാകൗൺസിലറുമായ ടി കെ പ്രേമൻ (67) മരണമടഞ്ഞു.
മുൻ തലശ്ശേരി നോർത്ത് ലോക്കൽ സെക്രട്ടറിയും ലോക്കൽ വളന്റിയർ ക്യാപ്റ്റനുമാണ്. നിലവിൽ കെ. എസ്.കെ.ടി.യു വില്ലേജ് സെക്രട്ടറി, തലശ്ശേരി ഏറിയ കമ്മിറ്റി അംഗം, ഐ. ആർ.പി.സി തലശ്ശേരി സോണൽ കമ്മിറ്റി അംഗം,കൊളശ്ശേരി കരയത്തിൽ നാരായണൻ മെമോറിയൽ ലൈബ്രറി ജോയന്റ് സെക്രട്ടറി,സൗഹൃദ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി, വടക്കുമ്പാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, കാവുംഭാഗം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ സംരക്ഷണ സമിതി ചെയർമാൻ എന്നീ ചുമതലകൾ വഹിച്ചുവരികയാണ്. തലശ്ശേരി കോഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ നൈറ്റ് വാച്ച് മാനാണ്. വാഹന അപകടത്തെ തുടർന്ന് ഗുരുതരമായ പരിക്ക് പറ്റി ചികിത്സയിൽ ആയിരുന്നു.പരേതരായ അനന്തന്റേയും രാധയുടെയും മകനാണ്.അവിവാഹിതനാണ്.
സഹോദരങ്ങൾ: പ്രദീപ് കുമാർ, സുനിൽ കുമാർ(വയനാട്), അനിൽ കുമാർ, പ്രമോദ് കുമാർ,മനോജ് കുമാർ (മൈസൂർ),പ്രീത(കടമ്പൂർ), പ്രസാദ്, പ്രജീഷ്, പരേതനായ അജയകുമാർ (ബാബു).
പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം മെയ് 29ന് ഉച്ചയ്ക്ക് 1.30 വരെ കൊളശ്ശരി കരയത്തിൽ നാരായണൻ മെമോറിയൽ ഹാളിൽ പൊതുദർശനത്തിനു വെക്കും.തുടർന്ന് രണ്ടു മണിക്ക് മഠത്തുംഭാഗത്തെ വീട്ടിൽ(പ്രീത നിവാസ്)സംസ്‌കാരവും അനുശോചന യോഗവും ചേരും. മെയ് 29 ന് രാവിലെ 11 മണി മുതൽ രണ്ടുമണി വരെ കൊളശ്ശരി ടൗണിൽ ഹർത്താൽ ആചരിക്കാൻ സി.പി. എം ആഹ്വാനം ചെയ്തിട്ടുണ്ട്.