- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓച്ചിറയിൽ ദമ്പതിമാരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് പ്രാഥമിക നിഗമനം; അച്ഛന്റേയും അമ്മയുടേയും മരണം ആദ്യം കണ്ടത് മക്കൾ
കൊല്ലം: ഓച്ചിറയിൽ ദമ്പതിമാരെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് നിഗമനം. ഓച്ചിറ മഠത്തിൽ കാരായ്മക്കിടങ്ങ് വീട്ടിൽ ഉദയൻ(45) ഭാര്യ സുധ(40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കിയതാണെന്ന സൂചനയാണ് പൊലീസിനും ലഭിച്ചത്.
ദമ്പതിമാർക്ക് രണ്ട് ആൺമക്കളാണുള്ളത്. ബുധനാഴ്ച രാവിലെ മക്കളാണ് മാതാപിതാക്കളെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഉടൻതന്നെ ഇവർ മറ്റുള്ളവരെ വിവരം അറിയിക്കുകയായിരുന്നു.
Next Story