- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതുവരെ വിതരണം ചെയ്തത് '7 ലക്ഷം ഓണക്കിറ്റുകൾ;എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ലഭിച്ചെന്ന് ഉറപ്പുവരുത്തും;തിരക്കൊഴിവാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷൻ കടകളിലെ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തുമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ. അനിൽ. ഓഗസ്റ്റ് 25 രാവിലെ 10 മണി വരെയുള്ള കണക്ക് പ്രകാരം ഏഴു ലക്ഷം കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു.
വിവിധ വിഭാഗങ്ങളിലുള്ള കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് വാങ്ങാൻ പ്രത്യേക ദിവസങ്ങൾ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേ ദിവസം വാങ്ങാൻ കഴിയാത്തവർക്ക് മറ്റു ദിവസങ്ങളിൽ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ആളുകൾ കൂട്ടത്തോടെ എത്തിയാൽ റേഷൻ കടകളിലെ ഇ-പോസ് യന്ത്രത്തിന്റെ പ്രവർത്തനത്തെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഇതൊഴിവാക്കാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ഹരിത കർമ സേനാ സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഹരിത കർമ സേന പ്രവർത്തകർ നാടിനു ചെയ്യുന്ന സേവനം വലുതാണെന്നും അവർക്കെത്ര പ്രതിഫലം നൽകിയാലും അധികമാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. രിതകേരളം മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ ഏകോപനത്തിൽ സംസ്ഥാനത്തെ ഏതാണ്ടെല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹരിത കർമ സേനകൾ പ്രവർത്തിക്കുന്നുണ്ട്.
ഹരിത കർമ സേനയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു വരുന്ന ഹരിത കർമസേന സംരംഭങ്ങളുടെ പ്രവർത്തന വിശകലനവും അവയിലെ മികച്ച മാതൃകകളുടെ അവതരണവും ലക്ഷ്യമിട്ടാണ് ഹരിതകർമ്മ സേന സംഗമം സംഘടിപ്പിച്ചത.
വർക്കല, ആറ്റിങ്ങൽ മുൻസിപ്പാലിറ്റികൾ, കാഞ്ഞിരംകുളം, ഉഴമലയ്ക്കൽ, കൊല്ലയിൽ, കല്ലിയൂർ ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നടത്തിവരുന്ന ഹരിതകർമസേനയുടെ പ്രവർത്തന മാതൃകകൾ സംഗമത്തിൽ അവതരിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ