- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർ സോളാർ ലൈറ്റ് തൂണിൽ ഇടിച്ചുമറിഞ്ഞു; കണ്ണൂർ ഇരിട്ടിക്ക് അടുത്ത് പേരട്ട സ്വദേശി മരിച്ചു; മൂന്നുപേർക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടിക്കടുത്ത് കിളിയന്തറയിൽ കാർ നിയന്ത്രണം വിട്ട കാർ സോളാർ ലൈറ്റിന്റെ തൂണിലിടിച്ച് മറിഞ്ഞ് പേരട്ട സ്വദേശി മരിച്ചു. കല്ലൻതോട് നാഷണൽ ക്രഷർ ടിപ്പർ ഡ്രൈവർ പള്ളിപ്പിരിയാടൻ പ്രമോദ് (50 ) ആണ് മരിച്ചത്. കാറിൽ ഒപ്പമുണ്ടായിരുന്ന ശ്യാംജിത്ത് (40) , ജയരാജൻ (45), മെൽവിൻ (35) എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്ച രാത്രി 11 മണിയോടെ ഇരിട്ടി - കൂട്ടുപുഴ റോഡിൽ കിളിയന്തറ സ്‌കൂളിന് സമീപമായിരുന്നു അപകടം. ഇരിട്ടി ഭാഗത്തുനിന്നും കൂട്ടുപുഴയിലേക്കു പോവുകയായിരുന്ന കാർ സോളാർ ലൈറ്റിന്റെ തൂണിൽ ഇടിച്ച് മറിയുകയായിരുന്നു.
പേരട്ട കല്ലൻതോടിലെ പരേതനായ ശങ്കരൻ നായരുടെയും പാലയാടൻ കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: സ്‌നേഹ (അദ്ധ്യാപിക , കീഴൂർ വി യു പി സ്‌കൂൾ ), സഞ്ജു (ഐ ടി ഐ വിദ്യാർത്ഥി). മരുമകൻ: വിനയരാജ് (മാനേജർ , ടാറ്റ പ്രൈവറ്റ് ലിമിറ്റഡ് , കണ്ണൂർ). സഹോദരങ്ങൾ: പ്രശാന്ത് ( കണ്ടക്ടർ ), പ്രഭാവതി (എടക്കാനം).
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്