- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉമ്മൻ ചാണ്ടി ജനവികാരം തിരിച്ചറിഞ്ഞ നേതാവ്; നേതൃശേഷിയുടെ കാര്യത്തിൽ വേറിട്ട വ്യക്തിത്വം; ഉമ്മൻ ചാണ്ടിക്ക് അനുശോചനവുമായി ഭാരതീയ വിചാരകേന്ദ്രം
തിരുവനന്തപുരം: ജനവികാരം തിരിച്ചറിഞ്ഞ് പ്രവർത്തിക്കാനും, അതിൽ വിജയിക്കാനും കഴിഞ്ഞ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. കേരളത്തിലെ കോൺഗ്രസ് പ്രഭാവത്തിന്റെ പ്രതിനിധിയായിരുന്നു ഉമ്മൻ ചാണ്ടി. അദ്ദേഹത്തെപ്പോലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാനും ജീവിക്കാനും കഴിയുന്ന രാഷ്ട്രീയനേതാക്കളുടെ അഭാവം കേരളത്തിലെ പൊതുജീവിതത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നുണ്ടെന്നതാണ് യാഥാർത്ഥ്യം.
നേതൃശേഷിയുടെ കാര്യത്തിൽ വേറിട്ട വ്യക്തിത്വമായിരുന്നു ഉമ്മൻ ചാണ്ടി. ജീവിതകാലം മുഴുവൻ ഊർജസ്വലമായി പ്രവർത്തിക്കാൻ കഴിഞ്ഞതിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടി. പൊതുസേവനം നടത്തി സഫലമായ ജീവിതം നയിച്ച ഒരു നേതാവെന്ന നിലയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഉമ്മൻ ചാണ്ടിക്ക് സവിശേഷ സ്ഥാനമുണ്ടെന്ന് ആർ. സഞ്ജയൻ അഭിപ്രായപ്പെട്ടു.
Next Story



