- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതിപക്ഷ നേതാവിന്റെ വിദേശ യാത്ര റദ്ദാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയും മഴക്കെടുതി രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രണ്ട് ദിവസത്തെ യു.എ.ഇ സന്ദർശനം റദ്ദാക്കി.
ഇന്ന് (ബുധൻ) വൈകിട്ട് കൊച്ചിയിൽ നിന്നുള്ള എയർ അറേബ്യ വിമാനത്തിലായിരുന്നു പ്രതിപക്ഷ നേതാവ് പുറപ്പെടേണ്ടിയിരുന്നത്.
എറണാകുളം ജില്ലയിലും പറവൂർ നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും വീടുകളിൽ ഉൾപ്പെടെ വെള്ളം കയറിയ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവ് യാത്ര റദ്ദാക്കിയത്. അടുത്ത രണ്ട് ദിവസങ്ങളിൽ പ്രതിപക്ഷ നേതാവ് പറവൂരിലും എറണാകുളം ജില്ലയിലുമായി തുടരും.
Next Story