- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജനങ്ങളെ അടിമകളാക്കാൻ ബ്രാഹ്‌മണാധിപത്യം സൃഷ്ടിച്ചതാണ് ഈ പരശുരാമ സൃഷ്ടി എന്നുള്ള കെട്ടുകഥ; മിത്ത് വിവാദത്തിൽ പി ജയരാജൻ
കാസർകോട്: പരശുരാമൻ കെട്ടുകഥയെന്ന് സിപിഎം നേതാവ് പി ജയരാജൻ. ജനങ്ങളെ അടിമകളാക്കാൻ ബ്രാഹ്‌മണാധിപത്യം സൃഷ്ടിച്ച കഥയാണിത്. കാസർകോട് കയ്യൂരിൽ സി കുഞ്ഞമ്പു അനുസ്മരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു പി ജയരാജൻ.
പി ജയരാജന്റെ പ്രസംഗം ഇങ്ങനെ: പരശുരാമനാണ് കേരള സൃഷ്ടിയുടെ ആൾ എന്നാണ്. കേരളം ഉണ്ടാക്കിയത് പരശുരാമനാണ്. പരശുരാമൻ ഗോകർണത്തു നിന്നും മഴു എറിഞ്ഞു. മഴു വീണ ഇടം വരെയുള്ള കടൽ നീങ്ങിപ്പോയി കരയായി.
ആ കരയായ കേരളഭൂമി 64 ബ്രാഹ്‌മണ കുടുംബങ്ങൾക്ക് ദാനം ചെയ്തു പരശുരാമൻ. അതുകൊണ്ട് ഭൂമിയുടെ മേലുള്ള പരമമായ അവകാശം അഥവാ ജന്മാവകാശം ബ്രാഹ്‌മണന്മാർക്കുള്ളതാണ്. ബ്രാഹ്‌മണാധിപത്യം ഈ നാട്ടിലെ ജനങ്ങളെ അടിമകളാക്കി വെക്കുന്നതിനു വേണ്ടിയുള്ള ഒരു കെട്ടുകഥയായിരുന്നു ഈ പരശുരാമ സൃഷ്ടി എന്നുള്ള കെട്ടുകഥ. പി ജയരാജൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story