- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബജറ്റ് കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ചലനവും ഉണ്ടാക്കിയട്ടില്ല; പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ബജറ്റ് പ്രഖ്യാപനത്തിന് ഇത്തവണ കൈയടിയൊന്നും ഉണ്ടായില്ലായെന്ന് മുസ്ലിംലിഗം നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയിൽ ഒരു ചലനവും ബജറ്റ് ഉണ്ടാക്കിയട്ടില്ലായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കുറച്ച് കൂടി ലൈവ് ആക്കുന്നതാണ് ബജറ്റ് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാമ്പത്തിക പ്രതിസന്ധി തുടരും. ഉച്ച ഭക്ഷണം സാമൂഹിക പെൻഷൻ , സാമൂഹിക ക്ഷേമ പദ്ധതികൾ തുടങ്ങി എല്ലാം ബുദ്ധിമുട്ടുകളും അതേപടി തുടരുമെന്നും കേരളം കൂടുതൽ താഴോട്ട് പോകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാർഷിക മേഖല പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ ആശ്വാസകരമായ നീക്കം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ബജറ്റ് നിരുത്സാഹപ്പെടുത്തി. കർഷകർക്കായി ബജറ്റിൽ ഒന്നും ഉൾക്കൊള്ളിച്ചില്ലെന്നും മോൻസ് ജോസഫ് അഭിപ്രായപ്പെട്ടു.
Next Story