മലപ്പുറം: തൃശൂരിലെ പരാജയം ആഴത്തിൽ പരിശോധിക്കണമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ചില മേഖലകളിൽ സിപിഎം വോട്ടും യു.ഡി.എഫ് വോട്ടും ബിജെപിക്ക് കുറേ പോകുന്നത് മുന്നണികൾ പരിശോധിക്കണം. കെ. മുരളീധരൻ നിരാശപ്പെടേണ്ടതില്ല, അദ്ദേഹം മികച്ച ഫൈറ്ററാണ്. ചില ഫൈറ്റ് വിജയിക്കും. ചിലത് പരാജയപ്പെടും. വടകരയിൽ ഇറക്കിയപ്പോൾ അദ്ദേഹം ഫൈറ്റ് ചെയ്ത് വിജയിച്ചിരുന്നു. ഇനിയും ധാരാളം അവസരമുണ്ട് -കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തൃശൂരിൽ മത്സരിക്കാനുള്ള തീരുമാനം മുരളിയുടെ ത്യാഗമാണ്. വടകരയാണ് മത്സരിച്ചിരുന്നതെങ്കിൽ മുരളി വൻ മാർജിനിൽ ജയിക്കുമായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഷ്ട്രീയ എതിരാളികളും സമസ്തയിലെ ചെറിയ ഒരു ന്യൂനപക്ഷവും മാത്രമേ മുസ്‌ലിം ലീഗിനെതിരെ പ്രചാരണം നടത്തിയിട്ടുള്ളൂ. ഇതല്ലാതെ സമസ്തക്കോ അതിലെ പണ്ഡിതന്മാർക്കോ ഈ കാര്യത്തിൽ പങ്കില്ല. ഇലക്ഷൻ സമയത്ത് വാട്‌സാപ്പിലൂടെ ചില കുബുദ്ധികൾ വാർത്തയുണ്ടാക്കാൻ ശ്രമിച്ചു എന്നേ ഉള്ളൂ -അദ്ദേഹം പറഞ്ഞു.

മലപ്പുറത്തും പൊന്നാനിയിലും സമസ്തയിലെ ലീഗ് വിരുദ്ധർ ഭീഷണി സൃഷ്ടിക്കുമെന്ന് പ്രതീക്ഷിച്ചയിടങ്ങളിലെല്ലാം ലീഗ് മികച്ച പ്രകടനം കാഴ്ച വെച്ചത്.