- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോർപറേറ്റുകൾക്കായി വാർത്തകളാൽ ഏറ്റുമുട്ടുമ്പോൾ ജനാധിപത്യത്തിന്റെ നാലാം തൂണെന്ന സ്ഥാനം മാധ്യമങ്ങൾക്ക് നഷ്ടമാവുന്നു: മന്ത്രി പി.രാജീവ്
കണ്ണൂർ: മാധ്യമ ലോകത്ത് കോർപറേറ്റ് താൽപര്യങ്ങൾ ഏറ്റുമുട്ടുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കണ്ണൂർ പ്രസ് കഌ് ഹാളിൽ കണ്ണൂർ പ്രസ് കഌിന്റെ സ്ഥാപന പ്രസിഡന്റും പ്രശസ്ത പത്രപ്രവർത്തകനുമായിരുന്ന പാമ്പന്മാധവന്റെ സ്മരണയ്ക്കായി പത്രപ്രവർത്തക യൂനിയൻ ജില്ലാകമ്മിറ്റി ഏർപ്പെടുത്തിയ അവാർഡ് ന്യൂ ഇന്ത്യൻ എക്സ്‌പ്രസ് കൊച്ചി യൂനിറ്റിലെ പ്രിൻസിപ്പൽ ന്യൂസ് ഫോട്ടോഗ്രാഫർ എ.സനേഷിന് സമ്മാനിച്ചു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള ദൃശ്യമാധ്യമങ്ങളിൽ വാർത്തകളാൽ തമ്മിൽ കോർപറേറ്റുകൾ ഏറ്റുമുട്ടുന്ന പാഠമാണ് നാംകണ്ടു കൊണ്ടിരിക്കുന്നത്. ജനാധിപത്യത്തിന്റെ നാലാം തൂണെന്ന സ്ഥാനം മാധ്യമങ്ങൾക്ക്‌നഷ്ടമായിരിക്കുകയാണ്. എന്നാൽ അത്തരം ധർമങ്ങൾ നിർവഹിക്കുന്ന മാധ്യമങ്ങൾ ഇല്ലായെന്ന് പറഞ്ഞുകൂട. വയർപോലുള്ള മാധ്യമങ്ങൾ മറ്റാരും പുറത്തുകൊണ്ടുവരാത്ത മൂടിവെച്ച വാർത്തകൾ പുറത്തുകൊണ്ടു വരുന്നുണ്ട്. സോഷ്യൽ മീഡിയയിലും അത്തരം ചില ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്.
വാർത്തകൾക്ക് ഉപരി വിശലകനമാവുന്നതാണ് നമ്മുടെ മാധ്യമപ്രവർത്തന രീതിയെന്നും മന്ത്രി പറഞ്ഞു. ഡസ്‌കിൽ നിന്നും പറയുന്ന സ്‌റ്റോറികൾ പോലും അച്ചടി മാധ്യമങ്ങളിൽ മുഖ്യവാർത്തയാവുന്ന കാലമാണിത്. മാധ്യമങ്ങൾ കുറച്ചുകൂടി ഗൗരവത്തിൽ പ്രവർത്തിക്കേണ്ട കാലമാണിത്. ഓരോപത്രത്തിലും വരുന്ന ചിത്രങ്ങൾക്കടക്കം കൃത്യമായ രാഷ്ട്രീയമുണ്ട്. ഓരോ പത്രത്തിന്റെയും അവർ പ്രതിനിധാനം ചെയ്യുന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ചിത്രങ്ങൾ അച്ചടിച്ചുവരുന്നത്.
ചില നേതാക്കൾ ചിരിക്കുന്നത് പോലും മറക്കാനാണ് ശ്രമം. ഇയാൾ ചിരിക്കുന്ന ആളാണെന്ന് തോന്നിപ്പോയാലോയെന്നു അവർ വിചാരിക്കുന്നുവെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ജൂലൈ 30ന് ന്യൂ ഇന്ത്യൻ എക്‌സ് പ്രസിൽ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച സനേഷിന്റെ സെക്യൂരിറ്റി ബ്രീച്ചെന്ന ചിത്രത്തിനാണ് പതിനായിരംരൂപയും ശിലാഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ലഭിച്ചത്. ചടങ്ങിൽ പ്രസ് കഌ് പ്രസിഡന്റ് സിജി ഉലഹന്നാൻ അധ്യക്ഷനായി. സെക്രട്ടറി കെ.വിജേഷ് സ്വാഗതവും ട്രഷറർ കബീർ കണ്ണാടിപറമ്പ് നന്ദിയും പറഞ്ഞു. എ. സനേഷ് മറുപടി പ്രസംഗം നടത്തി.
മറുനാടന് മലയാളി ബ്യൂറോ